Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Robert Duvall

റോബർട്ട് ഡുവാൽ അന്തരിച്ചു

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ഹോ​​​ളി​​​വു​​​ഡി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച അ​​​ഭി​​​നേ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന റോ​​​ബ​​​ർ​​​ട്ട് ഡു​​​വാ​​​ൽ (95) അ​​​ന്ത​​​രി​​​ച്ചു.

ഗോ​​​ഡ്ഫാ​​​ദ​​​ർ സി​​​നി​​​മ​​​യു​​​ടെ ഒ​​​ന്ന്, ര​​​ണ്ട് ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ മാ​​​ഫി​​​യ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ ടോം ​​​ഹേ​​​ഗ​​​ൻ, അ​​​പ്പോ​​​കാ​​​ലി​​​പ്സ് നൗ ​​​സി​​​നി​​​മ​​​യി​​​ലെ സൈ​​​നി​​​കോ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​ന്നി​​​വ ഏ​​​റ്റ​​​വും മി​​​ക​​​ച്ച വേ​​​ഷ​​​ങ്ങ​​​ളാ​​​ണ്. ഏ​​​ഴു ത​​​വ​​​ണ ഓ​​​സ്ക​​​റി​​​ന് നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യ​​​പ്പെ​​​ട്ട അ​​​ദ്ദേ​​​ഹം 1983ലെ ​​​ടെ​​​ണ്ട​​​ർ മെ​​​ഴ്സീ​​​സ് എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ മി​​​ക​​​ച്ച ന​​​ട​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം നേ​​​ടി.

ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ സാ​​​ൻ​​​ഡി​​​യേ​​​ഗോ​​​യി​​​ൽ ജ​​​നി​​​ച്ച ഡു​​​വാ​​​ൽ അ​​​ഭി​​​ന​​​യം പ‌​​​ഠി​​​ക്കാ​​​നാ​​​യി ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ കു​​​ടി​​​യേ​​​റി. വി​​​ഖ്യാ​​​ത ന​​​ട​​​ൻ ഡ​​​സ്റ്റി​​​ൻ ഹോ​​​ഫ്മാ​​​ൻ, അ​​​ടു​​​ത്തി​​​ടെ അ​​​ന്ത​​​രി​​​ച്ച ജീ​​​ൻ ഹാ​​​ക്മാ​​​ൻ എ​​​ന്നി​​​വ​​​ർ ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ സ​​​ഹ​​​പാ​​​ഠി​​​ക​​​ളാ​​​യി​​​രു​​​ന്നു. മൂ​​​വ​​​രും ആ​​​ജീ​​​വ​​​നാ​​​ന്ത സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​മാ​​​യി​​​രു​​​ന്നു.

Latest News

Up